ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സ് തു​ട​ങ്ങി; ആ​ദ്യ ദി​നം ആ​റ് വി​മാ​ന​ങ്ങ​ള്‍
Monday, May 25, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങി. ആ​ദ്യ ദി​വ​സം ആ​റ് വി​മാ​ന​ങ്ങ​ളാ​ണ് വ​രി​ക​യും പോ​കു​ക​യും ചെ​യ്ത​ത്. ഡ​ല്‍​ഹി, ചെ​ന്നൈ, ബം​ഗ​ളൂ​രൂ, മ​ധു​ര, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.
ഉ​ച്ച​യ്ക്ക് 2.30ന് 66 ​പേ​രു​മാ​യി ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ആ​ദ്യ വി​മാ​ന​മെ​ത്തി. തു​ട​ര്‍​ന്ന് ചൈ​ന്നൈ -തി​രു​വ​ന​ന്ത​പു​രം 93 യാ​ത്രി​ക​രു​മാ​യെ​ത്തി, ബം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം 162 , ക​ണ്ണൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം അ​ഞ്ച്, ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് മ​ധു​ര വ​ഴി തി​രു​വ​ന​ന്ത​പു​രം ര​ണ്ട് യാ​ത്രി​ക​ര്‍ , കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ( യാ​ത്ര​ക്കാ​രി​ല്ല) എ​ന്നി​ങ്ങ​നെ വി​മാ​ന​ങ്ങ​ള​ണ് എ​ത്തി​യ​ത്. ഈ ​വി​മാ​ന​ങ്ങ​ളെ​ല്ലാം മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. പോ​യ യാ​ത്ര​ക്കാ​രു​ടെ വി​വ​രം: ചെ​ന്നൈ (53 പേ​ര്‍ ), ബം​ഗ​ളൂ​രൂ​ര്‍ (64 പേ​ര്‍), ക​ണ്ണൂ​ര്‍ (നാ​ല് പേ​ര്‍), ഡ​ല്‍​ഹി (52 പേ​ര്‍), മ​ധു​ര ( ഒ​രാ​ള്‍) , കോ​ഴി​ക്കോ​ട് ( യാ​ത്രി​ക​രി​ല്ല). യാ​ത്ര​ക്കാ​രെ​യെ​ല്ലാ​വ​രെ​യും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി.​വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. ര​ണ്ടു പേ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​മി​ല്ല.