കൈ​ക്കൂ​ലി​ക്കേ​സ്: സി​ഐ​യ്ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Monday, May 25, 2020 11:46 PM IST
നെ​ടു​മ​ങ്ങാ​ട് : വ്യാ​ജ​ചാ​രാ​യ​കേ​സി​ലെ പ്ര​തി​ക​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​കേ​സി​ല്‍ വ​ലി​യ​മ​ല സി​ഐ​അ​ജ​യ​കു​മാ​റി​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി റേ​ഞ്ച് ഐ​ജി​അ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​രു​വി​ക്ക​ര സി​ഐ.​ഷി​ബു​കു​മാ​റി​നു​വേ​ണ്ടി എ​ന്ന വ്യാ​ജേ​ന​യാ​ണ് വ​ലി​യ​മ​ല സി​ഐ​അ​ജ​യ​കു​മാ​ര്‍ ചാ​രാ​യ​കേ​സി​ലെ പ്ര​തി​ക​ളി​ല്‍ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പാ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ്ര​തി​ക​ള്‍ ത​ന്നെ പ​ണം ന​ല്‍​കി​യ​വി​വ​രം പു​റ​ത്തു​പ​റ​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ അ​രു​വി​ക്ക​ര സി​ഐ​ഷി​ബു​കു​മാ​ര്‍ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ണം ന​ല്‍​കി​യ വി​വ​രം മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍​ക്ക് കേ​സ് കൈ​മാ​റി. തു​ട​ര്‍​ന്ന് റേ​ഞ്ച് ഡി​ഐ​ജി കെ.​സ​ഞ്ജ​യ്കു​മാ​ര്‍, സ്പെ​ഷ​ല്‍​ബ്രാ​ഞ്ച് പോ​ലീ​സ് എ​ന്നി​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ലി​യ​മ​ല സി​ഐ​അ​ജ​യ​കു​മാ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ച്ചാ​ണി​യ്ക്കു സ​മീ​പ​ത്തു​ള്ള ഹാ​ര്‍​ഡ് വെ​യ​ര്‍ ഉ​ട​മ, ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​ര്‍, സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നും സി​ഐ​അ​ജ​യ​കു​മാ​ര്‍ ര​ണ്ടു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ ഈ ​പ​ണം മ​റ്റൊ​രു പോ​ലീ​സു​കാ​ര്‍​ക്കും ന​ല്‍​കി​യി​ട്ടി​ല്ല. നേ​ര​ത്തെ​യും സി​ഐ​അ​ജ​യ​കു​മാ​ര്‍ സ​മാ​ന​മാ​യ കേ​സി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.