ഹോം​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം: ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ കേ​സ്
Monday, May 25, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈ​ൻ
ലം​ഘി​ച്ച ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ഇ​തി​ലൊ​രാ​ള്‍ ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ല്‍​വേ​ലി ശ​ങ്ക​ര​ന്‍​കോ​വി​ലി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഹോം​ക്വാ​റ​ന്‍റൈ നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണ്. ര​ണ്ടാ​മ​ത്തെ​യാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ​ന്നു നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ വ​രി​ക​യാ​യി​രു​ന്നു.
ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ദി​വ​സേ​ന​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ വീ​ട്ടി​ലി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി, തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ​ർ​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ൻ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. ത​ല​സ്ഥാ​ന​ത്ത് ഇ​വ​രു​ള്‍​പ്പെ​ടെ ആ​റു പേ​ര്‍​ക്കെ​തി​രെ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് ഇ​തു​വ​രെ കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​ത്.
ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം.
സ്കൂ​ളു​ക​ളി​ല്‍ കൂ​ട്ട​ത്തോ​ടെ ക​യ​റു​ന്ന​തും പ​രീ​ക്ഷ ക​ഴി​ഞ്ഞു കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ചു മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വി​ടാ​ന്‍ പാ​ടു​ള്ളൂ. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.
വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള എ​ണ്ണം ആ​ൾ​ക്കാ​ർ മാ​ത്ര​മേ ഒ​ത്തു ചേ​രാ​ൻ പാ​ടു​ള്ളൂ. വി​വാ​ഹ​ത്തി​ന് 50 പേ​രും മ​ര​ണ​ത്തി​ന് 20 പേ​രും മാ​ത്ര​മേ ഒ​രേ സ​മ​യം പ​ങ്കെ​ടു​ക്കാ​വൂ. ആ​ള്‍​ക്കാ​ര്‍​ക്ക് നി​ശ്ചി​ത സ​മ​യ ഇ​ട​വേ​ള​ക​ളി​ല്‍ എ​ണ്ണ​ത്തി​ല്‍ കൂ​ടാ​തെ ച​ട​ങ്ങു​ക​ളി​ല്‍ സം​ബ​ന്ധി​ക്കാ​വു​ന്ന​താ​ണ്.
ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​വ​രും സു​ര​ക്ഷാ ആ​പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്നും, ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 129 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ൾ എ​ടു​ത്തു. കൂ​ടാ​തെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ മൂ​ന്നു പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.