ഇ​ഞ്ചി​വി​ള ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ എ​ത്തി​യ​ത് 163 പേ​ര്‍
Monday, May 25, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 163പേ​ര്‍ വ​ന്നു. 95 പു​രു​ഷ​ന്മാ​രും 68 സ്ത്രീ​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് 145 പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് എ​ട്ടു പേ​രും തെ​ല​ങ്കാ​ന​യി​ല്‍ നി​ന്ന് ര​ണ്ടു പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് എ​ട്ടു പേ​രു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 50പേ​ർ​റെ​ഡ് സോ​ണി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 48 പേ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. ര​ണ്ടുപേ​രെ പ​ട്ടം റി​ഡ്ജ​സ് ഹോ​ട്ട​ലി​ല് ക്വാ​റ​ന്‍റൈ​നി​ല്‍ അ​യ​ച്ചു. ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം 124,കൊ​ല്ലം 16,പ​ത്ത​നം​തി​ട്ട ഒ​ന്ന്,ആ​ല​പ്പു​ഴ മൂ​ന്ന്,കോ​ട്ട​യം മൂ​ന്ന്,എ​റ​ണാ​കു​ളം 15, തൃ​ശൂ​ര്‍ ഒ​ന്ന്.

പ​ച്ച​ക്ക​റി​കി​റ്റ് വി​ത​ര​ണം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: ചെ​ല്ലാം​കോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ 350 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​കി​റ്റും പ്ര​തി​രോ​ധ​ഗു​ളി​ക​ക​ളും വി​ത​ര​ണം ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .