നി​രാ​ഹാ​രം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Sunday, May 24, 2020 2:30 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം ആ​ന​ച്ച​ൽ പ​ള്ളി​ക്കു​ന്ന് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ക​യി​രു​ത്തി​യ ഫ​ണ്ട് വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി റ​ദ്ദ് ചെ​യ്യു​ന്നു എ​ന്ന് ആ​രോ​പി​ച്ച് ആ​ന​ച്ച​ൽ ജം​ഗ്ഷ​നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ന​ട​ത്തു​ന്ന വാ​മ​ന​പു​രം ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​ർ ദീ​പു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
നി​രാ​ഹാ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ഒ​ബി​സി മോ​ർ​ച്ച രം​ഗ​ത്തെ​ത്തി. ച​ട​ങ്ങി​ൽ ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ങ്കു​ളം സ​തീ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ കാ​ശി​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് കാ​ർ​ത്തി​കേ​യ​ൻ,ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ത​ല​യ​ൽ മോ​ഹ​ൻ ദാ​സ്, ബി​ജെ​പി വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​വ​ശ​നി​ല​യി​ലാ​യ ദീ​പു​വി​നെ വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​ലി​യ​കു​ന്ന് ഗ​വ.​ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.
പ​ക​രം പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ജ​യ​കു​മാ​ർ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു.