പോ​ത്ത​ൻ​കോ​ട്ടെ സ്ര​വ​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്
Sunday, April 5, 2020 11:56 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് -19 ബാ​ധി​ച്ച് മ​ഞ്ഞ​മ​ല സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്ര​വ​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്ന ക​രു​തു​ന്ന മു​ഴു​വ​ൻ പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ.
ശ​നി​യാ​ഴ്ച 33 പേ​രു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് ഐഎംജി​യി​ലെ​ത്തി​ച്ചു ന​ട​ത്തി. ആ​കെ 169 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം തു​ട​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പോ​ത്ത​ൻ​കോ​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്. അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ക്കു​ന്നു​ണ്ട്.
മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ മു​ഖാ​വ​ര​ണം ധ​രി​പ്പി​ച്ചാ​ണ് പോ​ലീ​സ് വി​ടു​ന്ന​ത്.