വി​തു​ര ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു
Sunday, April 5, 2020 11:56 PM IST
വി​തു​ര: ഉ​ദ്ഘാ​ട​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നാ​യ വി​തു​ര​യ്ക്കു ലോ​ക്ക് ഡൗ​ൺ കാ​ലം മു​ന്നൊ​രു​ക്ക​ങ്ങ​ളു​ട​തു കൂ​ടി​യാ​ണ്. ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി പ​ണി ക​ഴി​പ്പി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തും ക​ർ​മ പ​ദ്ധ​തി​യാ​യി പോ​ലീ​സ് ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ചെ​ടി​ച്ച​ട്ടി​ക​ൾ, പാ​ർ​ക്ക്, ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​ക്കെ സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു. ലൈ​ബ്ര​റി​യ്ക്കു ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളും എ​ത്തി​ക്കു​ന്നു​ണ്ട്.​

വി​തു​ര സി​ഐഎ​സ്.ശ്രീ​ജി​ത്ത്,എ​സ് ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, സി​പി​ഒ​മാ​രാ​യ വി.​എ​സ്. ബി​ജു, എ​ൻ.നി​തി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പോ​ലീ​സ് ട്ര​യി​നിം​ഗ് ക്യാ​ന്പ് അം​ഗ​ങ്ങ​ളാ​യ അ​തു​ൽ വി​ജ​യ​ൻ, മു​ഹ​മ്മ​ദ് അ​സ്‌​ലം ഷാ, ​എ​സ്. അ​രു​ൺ. എ​സ്. റാ​ഷി​ദ്, എ​സ്. സ​ജി​ന്‍ എ​ന്നി​വ​രും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​

ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു പി​ന്നാ​ലെ​യാ​ണ് വി​തു​ര​യി​ൽ ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രു​ന്ന​ത് .