ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: വി​തു​ര​യി​ൽ 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Saturday, April 4, 2020 11:16 PM IST
വി​തു​ര: ലോ​ക്ക് ഡൗ​ൺ നി​യ​മം ലം​ഘ​നം ന​ട​ത്തി​യ​തി​ന് 20പേ​ർ​ക്കെ​തി​രെ വി​തു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ചു ബൈ​ക്കു​ക​ളും പി​ടി​കൂ​ടി. ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന പ​ത്തു പേ​ർ​ക്കെ​തി​രെ​യും, കൂ​ട്ടം കൂ​ടി നി​ന്ന​തി​ന്‍റെ പേ​രി​ൽ അ​ഞ്ചു പേ​രെ​യും പ്ര​തി​ക​ളാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ചാ​യം മ​ങ്കാ​ട്ട് ചീ​ട്ടു​ക​ളി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന അ​ഞ്ചു പേ​രെ പോ​ലി​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു.ഒ​രാ​ഴ്ച​ക്കി​ട​യി​ൽ തൊ​ളി​ക്കോ​ട്, വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​പോ​ലീ​സ്നൂ​റോ​ളം കേ​സു​ക​ൾഎ​ടു​ത്തു.

നി​യ​മ​ങ്ങൾ കാ​റ്റി​ൽ പ​റ​ത്തി യു​വ​സം​ഘ​ങ്ങ​ൾ ബൈ​ക്കു​ക​ളി​ൽ ചു​റ്റി​ക​റ​ങ്ങു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന സം​ഘ​ംആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​ക​ളെ​ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് വി​തു​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.