റാ​പ്പി​ഡ് ടെ​സ്റ്റ് : 97പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Saturday, April 4, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം അ​റി​യാ​വു​ന്ന റാ​പ്പി​ഡ് ടെ​സ്റ്റി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കൊ​റോ​ണ ബാ​ധി​ച്ച് റി​ട്ട​യേ​ർ​ഡ് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ള്ള പോ​ത്ത​ൻ​കോ​ട്ടു നി​ന്ന് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച 97 പേ​രു​ടെ ഫ​ലം വ​ന്നു. മു​ഴു​വ​ൻ​പേ​രു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ഐ​എം​ജി​യി​ൽ 41 പേ​രു​ടേ​യും മാ​ർ ഇൗ​വാ​നി​യോ​സി​ൽ 100 പേ​രു​ടേ​യും യൂ​ണി​വേ​ഴ്സി​റ്റി, വി​മ​ൻ​സ് ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 30 പേ​രു​ടേ​യും സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. ലാ​ബി​ൽ​വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പോ​ത്ത​ൻ​കോ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹി​ക വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ഇ​ന്ന​ലെ പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കേ​സു​ക​ളൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. അ​കാ​ര​ണ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്. അ​ജീ​ഷ് പ​റ​ഞ്ഞു.​അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ.

പു​റ​ത്തി​റ​ങ്ങി അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ വേ​ണ്ട​വ​ർ 9996040664, 996040665 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രോ വോ​ള​ണ്ടി​യ​ർ​മാ​രോ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ​എ​ത്തി​ച്ചു ന​ൽ​കും. റേ​ഷ​ൻ ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​വാ​ണ്. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​നം.

മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യ​തി​ൽ 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 25 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി മം​ഗ​ല​പു​രം സി​ഐ പി.​ബി. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.