കോ​വി​ഡ് -19 പ്ര​തി​രോ​ധം: ഡി​ഐ​ജി അ​തി​ര്‍​ത്തി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, April 4, 2020 11:13 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് -19 നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഡി​ഐ​ജി സ​ഞ്ച​യ്കു​മാ​ര്‍ ഗു​രു​ധി​ന്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യാ​യ നെ​ട്ട മു​ത​ല്‍ വ​ഴി കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യാ​യ കാ​ണു​മാ​മൂ​ട് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഒ​ന്പ​തു പ​രി​ശോ​ധ​നാ പോ​യി​ന്‍റു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.​അ​വി​ടെ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രോ​ട് സ്ഥി​തി​ഗ​തി​ക​ള്‍ ചോ​ദി​ച്ച​റി​യു​ക​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.​അ​യ​ല്‍ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. റൂ​റ​ല്‍ എ​സ്പി ഡി.​അ​ശോ​ക​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​ര്‍, വെ​ള്ള​റ​ട സി​ഐ ശ്രീ​കു​മാ​ര്‍, എ​സ്ഐ സ​തീ​ഷ് ശേ​ഖ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.