ബ​സി​ടി​ച്ച് മ​ര​ണം: ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, April 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ഭ​ർ​ത്താ​വ് മ​രി​ക്കു​ക​യും മ​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും തു​ക ന​ൽ​ക​ണം.​തി​രു​വ​ന​ന്ത​പു​രം പേ​ര​യം ഷീ​ബാ ഭ​വ​നി​ൽ ഷീ​ബ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.2019 ജൂ​ലൈ നാ​ലി​ന് നെ​ടു​മ​ങ്ങാ​ടി​ന് സ​മീ​പം പ​ച്ച​ക്ക​റി ക​ട​യി​ൽ പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ബ​സി​ടി​ച്ച് മ​രി​ച്ച​ത്. മ​ക​ൻ ആ​രോ​മ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ കെ​എ​സ്എ​ഫ് ഇ ​ചു​ള്ളി​മാ​നൂ​ർ ശാ​ഖ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ഭ​വ​ന വാ​യ്പ​യി​ൽ പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കി വാ​യ്പ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ കെ​എ​സ്എ​ഫ്ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.