100 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Friday, April 3, 2020 10:55 PM IST
പാ​ലോ​ട് : പാ​ലോ​ട് പോ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ലെ മ​ട​ത്ത​റ, കു​ശ​വൂ​ർ എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി വ​ച്ചി​രു​ന്ന 100 കി​ലോ​യോ​ളം പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.​
പാ​ലോ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃത്വത്തി​ൽ ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ൽ മ​ട​ത്ത​റ ക​ല​യ​പു​രം സ്വ​ദേ​ശി​യാ​യ ആ​ൻ​സി​ൽ , ചി​റ്റൂ​ർ ദൈ​വ​പ്പു​ര സ്വ​ദേ​ശി​യാ​യ അ​ൻ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തു.
​പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വേ​ണു,ഗ്രേ​ഡ് എ​സ്ഐ നി​സാ​റു​ദ്ദി​ൻ , ന​വാ​സ്, വി​നീ​ത്, പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.