സ​പ്ലൈ​കോ വാ​ഹ​നം വ​ഴി​യി​ലാ​യി; തു​ണ​യാ​യി കെ​എ​സ്ആ​ര്‍​ടി​സി മെ​ക്കാ​നി​ക്കു​ക​ള്‍
Friday, April 3, 2020 10:52 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ സ​പ്ലൈ​കോ വാ​ഹ​നം ബ്രേ​ക്ക് ഡൗ​ണ്‍ ആ​യ​പ്പോ​ള്‍ തു​ണ​യാ​യ​ത് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം.​
എ​റ​ണാ​കു​ള​ത്ത് നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര വ​ഴി പാ​റ​ശാ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​പ്ലൈ​കോ​യു​ടെ വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യ്ക്ക് എ​ൻ​ജി​ന്‍​ഓ​യി​ല്‍ ചോ​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന് ബ്രേ​ക്ക് ഡൗ​ണാ​യ​ത്. ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് വി​വ​രം നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ അ​റി​യി​ച്ചു. ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഐ.​സ​തീ​ഷ് കു​മാ​ർ ഇ​ക്കാ​ര്യം ചാ​ർ​ജ്മാ​ന്മാ​രാ​യ മു​ര​ളി, ബി​ജു എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്തു.
ഇ​രു​വ​രു​ടെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം മെ​ക്കാ​നി​ക്കു​ക​ളാ​യ ജി. ​ജി​ജോ, ബി​യാ​ർ, സ​ജീ​വ്, ലാ​ലു എ​ന്നി​വ​ർ ഡി​പ്പോ​യി​ല്‍ നി​ന്നും സ​പ്ലൈ കോ ​വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തി. ത​ക​രാ​റി​ലാ​യ വാ​ഹ​നം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​ഹ​നം യാ​ത്ര​യ്ക്കു ത​യാ​റാ​യി. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ സ​പ്ലൈ​കോ റീ​ജ​ണ​ൽ മാ​നേ​ജ​ർ ഫോ​ണി​ലൂ​ടെ അ​നു​മോ​ദി​ച്ചു.
ലോ​ക്ക് ഡൗ​ൺ നാ​ളു​ക​ളി​ലും ഡി​പ്പോ​യി​ലെ ബ​സു​ക​ൾ സ്റ്റാ​ർ​ട്ടാ​ക്കാ​നും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി അ​ഞ്ച് ജീ​വ​ന​ക്കാ​രെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഫ​യ​ർ ആ​ന്‍​ഡ് സേ​ഫ്റ്റി വി​ഭാ​ഗം വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ളും നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജി​ൽ ന​ട​ത്തി​യി​രു​ന്നു.