കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Tuesday, March 31, 2020 11:16 PM IST
വെ​ള്ള​റ​ട: പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മീ​തി​മ​ല​യി​ലെ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 200ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വ്യാ​ജ​ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.

വെ​ള്ള​റ​ട സി​ഐ ശ്രീ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ര​പ്പി​ല്‍ ഉ​ണ്ണി (72) യു​ടെ വീ​ടി​നോ​ടു ചേ​ര്‍​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്ന്കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.​

കോ​ട മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.​ഒ​ളി​വി​ൽ പോ​യ ഉ​ണ്ണി​ക്കാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി സി​ഐ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.​എ​സ്ഐ സ​തീ​ഷ് ശേ​ഖ​ർ,

എ​എ​സ്ഐ മാ​രാ​യ ശ​ശി​കു​മാ​ര്‍, ടൈ​റ്റ​സ്, സി​പി​ഓ മാ​രാ​യ​രാ​ജ​ന്‍, സ​ജി​കു​മാ​ര്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച്സ്ക്വാ​ഡി​ലെ ഷി​ബു, അ​ല​ക്സ് ‌‌എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.