ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ 41 പേ​രെ​ത്തി
Tuesday, March 31, 2020 11:13 PM IST
വി​ഴി​ഞ്ഞം: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ൽ വ​ഴി​യു​ള്ള വ​ര​വ് തു​ട​രു​ന്നു. ഇ​ന്ന​ലെ 41 പേ​ർ വി​ഴി​ഞ്ഞ​ത്തും പു​ല്ലു​വി​ള​യി​ലു​മെ​ത്തി.

പൂ​ന്തു​റ​യി​ൽ നി​ന്നു​ള്ള ഒ​ന്പ​തു പേ​രും അ​ടി​മ​ല​ത്തു​റ​യി​ൽ നി​ന്നു​ള്ള നാ​ലും, ബീ​മാ​പ്പ​ള്ളി ചെ​റി​യ​തു​റ​യി​ൽ നി​ന്ന് പ​ത്തും വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​തു പേ​രും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​ള്ള​മ​ടു​പ്പി​ച്ച​പ്പോ​ൾ പു​ല്ലു​വി​ള വ​ഴി ഒ​ന്പ​തു പേ​രും ക​ര​ക്ക​ണ​ഞ്ഞു.​ഇ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും കാ​സ​ർ​ഗോ​ട്ടും,കൊ​ച്ചി​യി​ലും ,ക​ർ​ണാ​ട​ക​യി​ലും ഗോ​വ​യി​ലും മീ​ൻ പി​ടി​ത്തം ക​ഴി​ഞ്ഞെ​ത്തി​യ​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൂ​ന്തു​റ​യി​ൽ നി​ന്നു​ള്ള വ​രെ പൂ​ന്തു​റ പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്ക്ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു.​ബാ​ക്കി​യു​ള്ള​വ​രെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​താ​യി തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു.