നി​രീ​ക്ഷ​ണ ക്യാ​മ്പ് മാ​റ്റാ​നു​ള്ള ശ്ര​മം പാ​ളി
Tuesday, March 31, 2020 11:13 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ്പ് മാ​റ്റാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മം പാ​ളി. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന 103 പേ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ൾ​ക്കാ​രും നാ​ലാ​ഞ്ചി​റ​യി​ലേ​ക്ക് പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ശ്ര​മം പാ​ളി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി
മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​വ​രെ​യാ​ണ് നാ​ലാ​ഞ്ചി​റ​യി​ലെ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.​ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ കൃ​ത്യ​മാ​യ​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം യാ​ത്ര​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​രെ ത​യാ​റാ​ക്കി​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് തീ​രു​മാ​നം ത​ത്കാ​ല​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടി​മ​ല​ത്തു​റ​യി​ലെ ക​ൺ​വ​ൻ​ഷ​ൻ​സെ​ന്‍റി​ലെ​യും പു​ല്ലു​വി​ള​യി​ലെ​യും മ​രു​തൂ​ർ​ക്കോ​ണ​ത്തെ​യും നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും പാ​ർ​പ്പി​ച്ചി​രു​ന്ന ഇ​രു​ന്നൂ​റോ​ളം​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ നാ​ലാ​ഞ്ചി​റ​യി​ലെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വ​രു​ടെ​സു​ര​ക്ഷി​ത​ത്വ​ത്തെ ക​രു​തി​യാ​ണ് ക്യാ​മ്പ് മാ​റ്റം ന​ട​ത്തി​യ​തെ​ന്ന്ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​ൻ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​തി​ൽ ഇ​നി​യും മ​ട​ങ്ങി​വ​രാ​നാ​യി നി​ര​വ​ധി​പേ​രു​ണ്ട്. ഇ​നി മ​ട​ങ്ങി എ​ത്തു​ന്ന​വ​രെ​യും ക്വാ​റ​ന്‍റൈ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള​ള മു​റി​ക​ളി​ൽ താ​മ​സി​പ്പി​ക്കു​മെ​ന്ന് എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​പ​റ​ഞ്ഞു