അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​വി​ട്ടാ​ൽ ന​ട​പ​ടി: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Monday, March 30, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ന്ന വി​ട്ടു​മ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.
അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​യം പാ​ച​കം ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​വ​ഴി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
കൊ​റോ​ണ വൈ​റ​സ് രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​പ്പാ​ത്തി, സ​ബ്ജി പോ​ലു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ആ​യി​രി​ക്ക​ണം സ​മൂ​ഹ​അ​ടു​ക്ക​ള​വ​ഴി ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ജി​ല്ല​യി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ടം​കൂ​ടി വ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും ല​ഭ്യ​മാ​ക്കും.
അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് വി.​ആ​ർ.​വി​നോ​ദ്, റൂ​റ​ൽ എ​സ്പി ബി.​അ​ശോ​ക്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​നു​കു​മാ​രി തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.