അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ കു​ന്ന​ത്തു​കാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Monday, March 30, 2020 11:06 PM IST
നി​ല​മാ​മൂ​ട്: മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഓ​ഡ​ർ പ്ര​കാ​രം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കു​ന്ന​ത്തു​കാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. സ്ഥാ​പ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നീ​തി സ്റ്റോ​ർ (മ​ണ​വാ​രി-8129186748, ചാ​വ​ടി- 9633390457, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കു​ന്ന​ത്തു​കാ​ൽ - 9496971293, പാ​ലി​യോ​ട് - 9400046598 എ​ന്നി​വ വ​ഴി​യാ​ണ് വി​ത​ര​ണം. കോ​വി​ഡ്-19​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ബു​ദ്ധി​മു​ട്ടു പ​രി​ഗ​ണി​ച്ചാ​ണ് ഫോ​ണി​ൽ ഓ​ഡ​ർ ന​ൽ​കി​യാ​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ഭ​ര​ണ സ​മി​തി ന​ട​പ്പാ​ക്കി​യ​ത്. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സ​മീ​പ​ത്തും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കും. സേ​വ​ന​ങ്ങ​ൾ​ക്കു അ​ധി​ക തു​ക ഈ​ടാ​ക്കു​ക​യി​ല്ലെ​ന്ന് ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.