അതിഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, March 29, 2020 11:25 PM IST
വി​ഴി​ഞ്ഞം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ല്ലാ​താ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്ന് പ​രാ​തി. വി​ഴി​ഞ്ഞം ന​ഗ​ര​സ​ഭ​യു​ടെമു​ല്ലൂ​ർ വാ​ർ​ഡി​ൽ മാ​ത്രം 17 ക്യാ​മ്പു​ക​ളി​ലാ​യി 350 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾഭ​ക്ഷ​ണ​ത്തി​ന് പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ​അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. എ​ന്തെ​ങ്കി​ലും സ​ഹാ​യം​ചെ​യ്യ​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കേ​ണ്ട​ത് അ​വ​രെ ജോ​ലി​ക്കെ​ത്തി​ച്ചകോ​ൺ​ട്രാ​ക്ട​ർ​മാ​രോ താ​മ​സ​സ്ഥ​ലം ന​ൽ​കി​യ​വ​രോ ആ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും​കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. മു​ല്ലൂ​ർ വാ​ർ​ഡി​ലെ നെ​ല്ലി​ക്കു​ന്ന്, മു​ക്കോ​ല,പ​ന​വി​ള ,പു​ളി​ങ്കു​ടി, വ​ട്ട​വി​ള, പ​യ​റു​മൂ​ട്, ശാ​ന്തി​പു​രം, ഉ​ച്ച​ക്ക​ട, കി​ടാ​ര​ക്കു​ഴി,ത​ല​യ്ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന 350 ഓ​ളം​തൊ​ഴി​ലാ​ളി​ക​ളാ​ണ് .
ചി​ല​യി​ട​ങ്ങ​ളി​ൽ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​വ​രാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത്.​പ​ല ക്യാ​മ്പു​ക​ളി​ലും മു​പ്പ​തും അ​മ്പ​തും അ​തി​ൽ കൂ​ടു​ത​ലും​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​തി​നാ​ൽ ഇ​വ​രെ എ​ല്ലാ​വ​രെ​യും കൂ​ടു​ത​ൽ കാ​ലം പോ​റ്റാ​നു​ള്ള​സാ​മ്പ​ത്തി​ക ശേ​ഷി ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് കെ​ട്ടി​ട ഉ​ട​മ​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും അ​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി നേ​രി​ട​ണ്ടി വ​രു​മെ​ന്നും ലേ​ബ​ർ ഒാ​ഫീ​സ​റും ത​ഹ​സീ​ൽ​ദാ​റും മു​ന്ന​റി​യി​പ്പും ന​ൽ​കി​യെ​ങ്കി​ലും അ​തി​നു​ള്ള സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഇ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ട​മ​ക​ൾ . വി​ഴി​ഞ്ഞം സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​റും ത​ഹ​സീ​ർ​ദാ​റും ക്യാ​മ്പു​ക​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ​ശേ​ഖ​രി​ച്ച​താ​യും നാ​ളെ മു​ത​ൽ ഭ​ക്ഷ​ണ​ത്തി​നു​ള്ള​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന​റി​യി​ച്ച​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.