കൊ​റോ​ണ ചി​കി​ത്സ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ
Sunday, March 29, 2020 12:07 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗി​ക​ളെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​യ്ക്ക് മാ​റ്റി. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രോ​ഗി​ക​ളെ മാ​റ്റി​യ​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച് എ​ത്തു​ന്ന വ​രെ​യും ഇ​വി​ടെ​യാ​യി​രി​ക്കും ഇ​നി​മു​ത​ൽ ചി​കി​ത്സി​ക്കു​ന്ന​ത്. സ​ർ​ജി​ക്ക​ൽ ഐ​സി​യു, ട്രോ​മാ ഐ​സി​യു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ 36 ഐ​സി​യു കി​ട​ക്ക​ക​ൾ കൊ​റോ​ണ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​നാ​കും.

താ​മ​സി​യാ​തെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ വേ​റെ ഐ​സി​യു​ക​ൾ​കൂ​ടി കൊ​റോ​ണ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റിവ​യ്ക്കും. ഇ​വി​ട​ത്തെ 180 കി​ട​ക്ക​ക​ൾ ഇ​തി​ലേ​ക്കാ​യി മാ​റ്റും. നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 45 ഐ​സി​യു കി​ട​ക്ക​ക​ളും കൊ​റോ​ണ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കും. മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ മ​റ്റു രോ​ഗി​ക​ളെ സൂ​പ്പ​ർ സ്പെ​ഷാ​റ്റി ബ്ലോ​ക്കി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്.