യു​വ​തി​ക്ക് 108 ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം
Sunday, March 29, 2020 12:07 AM IST
വി​ഴി​ഞ്ഞം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ 108 ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. വി​ഴി​ഞ്ഞം അ​ടി​മ​ല​തു​റ അ​മ്പ​ല​ത്തും​മൂ​ല സ്വ​ദേ​ശി ബി​നു​വി​ന്‍റെ ഭാ​ര്യ മെ​റ്റ​ൻ​സി(28)​യാ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.​വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് മെ​റ്റ​ൻ​സി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ട്ട​ര​യോ​ടെ ബ​ന്ധു​ക്ക​ൾ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം​തേ​ടു​ക​യാ​യി​രു​ന്നു.

ടെ​ക്നോ​പാ​ർ​ക്കി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ദേ​ശം വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ൻ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്.​രാ​ജേ​ഷ് , എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ എം.​എ​സ്.​വി​നീ​ഷ് എ​ന്നി​വ​ർ മെ​റ്റ​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ച​പ്പാ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ മെ​റ്റ​ൻ​സി​യു​ടെ പ്ര​സ​വ​വേ​ദ​ന തീ​വ്ര​മാ​കു​ക​യും 9.10 ഓ​ട് കൂ​ടി മെ​റ്റ​ൻ​സി ആം​ബു​ല​ൻ​സി​നു​ള്ളി​ൽ വ​ച്ച്കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു.​

വി​നീ​ഷ് അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ തൈ​ക്കാ​ട്സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും​സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.