ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ൾ സ​ജ്ജ​മാ​ക്കി ന​ഗ​ര​സ​ഭ​യും പ​ഞ്ചാ​യ​ത്തു​ക​ളും
Friday, March 27, 2020 11:01 PM IST
തി​രു​വ​ന​ന്ത​പു​രം:​ കോ​വി​ഡ്- 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും പ​ഞ്ചാ​യ​ത്തു​ക​ളും ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​വ​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ തൈ​ക്കാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഉ​ള്ളൂ​ർ ഇ.​കെ.​നാ​യ​നാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് റ​സ്റ്റ് ഹൗ​സ്,പാ​റോ​ട്ടു​കോ​ണം,കു​ന്നു​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ൾ സ​ജ്ജ​മാ​ക്കി.​ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ,എ​ൻ​ജി​ഒ,സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ,കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ 48 ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത​ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.​വോ​ള​ന്‍റിയ​ർ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കും.​


ു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.​ഉ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ന് 20 രൂ​പ​യാ​ണ് വി​ല.​രാ​വി​ലെ​യും രാ​ത്രി​യു​മു​ള്ള ഭ​ക്ഷ​ണ​ത്തി​ന് മി​ത​മാ​യ നി​ര​ക്കാ​ണ്.​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ചാ​ർ​ജ് അ​ഞ്ചു രൂ​പ​യാ​ണ്.​ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നാ​യി സി​വി​ൽ സ​പ്ലൈ​സി​ൽ നി​ന്നും 10 രൂ​പ 90 പൈ​സ​യ്ക്ക് അ​രി​യും സ​പ്ലൈ​കോ​യി​ൽ നി​ന്നും കു​റ​ഞ്ഞ നി​ര​ക്കി​ൽ മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.