സാ​നി​റ്റൈ​സ​റും മാ​സ്കും വി​ത​ര​ണം ചെ​യ്തു
Friday, March 27, 2020 10:59 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​ല​ഞ്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള വ​നി​താ സം​ഘ​ട​ന​യാ​യ മ​ഹി​ളാ​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​നി​റ്റെ​സ​റി​ന്‍റെ​യും മാ​സ്കി​ന്‍റെ​യും നി​ർ​മാ​ണ​വും സൗ​ജ​ന്യ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.
മു​ള​യ്ക്ക​ല​ത്തു​കാ​വ്, കേ​ശ​വ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മ​ല​യാ​മ​ഠം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം, പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് ഒാ​ഫീ​സ്, കെ​എ​സ്ഇ​ബി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ആ​റ്റി​ങ്ങ​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ, സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ നി​ർ​വ​ഹി​ച്ചു.
മോ​ഹ​ൻ വാ​ല​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ, പ്ര​ഫ.​എം.​എം. ഇ​ല്യാ​സ്, ട്ര​ഷ​റ​ർ ഷീ​ജാ രാ​ജ്, സ​ജി​ത, ര​ജി​ത, മ​ഞ്ജു, ച​ന്ദ്രി​ക, ജ്യോ​തി​ല​ക്ഷ്മി, ശെ​ൽ​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.