നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു
Thursday, March 26, 2020 10:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു ഇ​ന്ന​ലെ ചേ​ര്‍​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ർ​ന്ന​ത്.
2019 -20 വ​ർ​ഷ​ത്തെ നീ​ക്കി​യി​രി​പ്പു തു​ക​യാ​യ 2,80,28,369 രൂ​പ ഉ​ൾ​പ്പ​ടെ 102,45,02,860 രൂ​പ വ​ര​വും 101,28,52,000 രൂ​പ ചെ​ല​വും 1,16,50,869 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധം അ​റി​യി​ച്ച് യു​ഡി​എ​ഫ് ഇ​റ​ങ്ങി​പ്പോ​യി. കൊ​റോ​ണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​നു മു​തി​രു​ന്നി​ല്ലെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.
തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല്‍ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു.​സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ അ​ടു​ക്ക​ള എ​ന്ന പ​ദ്ധ​തി​ക്കു വേ​ണ്ടി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു. ന​ഗ​ര​പ്ര​ദേ​ശ​ത്ത് 500 പു​തി​യ വീ​ടു​ക​ൾ ന​ൽ​കു​ന്ന​തി​ന് 10 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. ന​ഗ​ര​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ആ​റു കോ​ടി​യും കൃ​ഷി​ക്കും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​മാ​യി 1.5 കോ​ടി രൂ​പ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 15 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചു. വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് 50 ല​ക്ഷം രൂ​പ ഉ​ള്‍​പ്പെ​ടു​ത്തി.
കു​ള​ങ്ങ​ളും തോ​ടു​ക​ളും ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. ന​ഗ​ര​പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി 1.5 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഗ്യാ​സ് ക്രി​മി​റ്റോ​റി​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യ​ന്ത്ര​സാ​മ​ഗ്രി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി അ​ര​ക്കോ​ടി രൂ​പ വ​ക​യി​രു​ത്തി.
പെ​രു​ന്പ​ഴു​തൂ​ര്‍ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​നാ​യി ലാ​ന്‍​ഡ് അ​ക്യൂ​സേ​ഷ​ന്‍ ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച ഒ​രു കോ​ടി രൂ​പ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. നി​ര്‍​മാ​ണ അ​നു​മ​തി ല​ഭി​ച്ച ആ​റാ​ലും​മൂ​ട് കാ​ള​ച​ന്ത​യി​ലെ നെ​യ്യാ​ര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന ഷീ ​ലോ​ഡ്ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്.
ന​ഗ​ര​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍, വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്ത് നാ​ലി​ട​ങ്ങ​ളി​ല്‍ ജ​ന​കീ​യ​ഹോ​ട്ട​ലു​ക​ള്‍, വ​യോ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണാ​ര്‍​ഥം മൂ​ന്ന് വ​യോ​ജ​ന​ക്ല​ബു​ക​ള്‍, ന​ഗ​ര​പ്ര​ദേ​ശ​ത്ത് പൊ​തു​ടോ​യി​ല​റ്റു​ക​ള്‍, ടേ​ക്ക് എ ​ബ്രേ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, തൊ​ഴി​ല്‍ സം​ര​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക​ല്‍ എം​പ്ലോ​യ്മെ​ന്‍റ് അ​ഷ്വ​റ​ന്‍​സ് പ്രോ​ഗ്രാം എ​ന്നി​വ​യും പു​തി​യ സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ചു.
പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ലാ​ക്കാ​ക്കി 44 വാ​ര്‍​ഡു​ക​ളി​ലും ഹോം ​കെ​യ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ക്കു​ക​യും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ദു​ര​ന്ത മാ​നേ​ജ്മെ​ന്‍റ് പ്ലാ​ന്‍ ത​യാ​റാ​ക്കും. തെ​രു​വു വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​നും പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കും. ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ല്‍ ഹെ​ല്‍​ത്ത് ക്ല​ബും മ​ള്‍​ട്ടി ജിം​നേ​ഷ്യ​വും ആ​രം​ഭി​ക്കും. അ​ത്താ​ഴ​മം​ഗ​ല​ത്തെ വീ​ര​രാ​ഘ​വ​ന്‍ സ്മൃ​തി​മ​ണ്ഡ​പം പൂ​ര്‍​ത്തീ​ക​രി​ക്കും. ഊ​രൂ​ട്ടു​കാ​ല​യി​ല്‍ ത​ല​യ​ല്‍ എ​സ്. കേ​ശ​വ​ന്‍​നാ​യ​ര്‍ സാം​സ്കാ​രി​ക​കേ​ന്ദ്രം, ന​ഗ​ര​പ്ര​ദേ​ശ​ത്ത് ബ​ഡ് സ്കൂ​ള്‍ എ​ന്നി​വ​യും ഈ ​ബ​ജ​റ്റി​ലെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, രാ​ജ്യ​സ​ഭാം​ഗം എ​ള​മ​രം ക​രീം എ​ന്നി​വ​രു​ടെ സ​ഹാ​യ​ങ്ങ​ളെ​യും ബ​ജ​റ്റി​ല്‍ അ​നു​മോ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​മാ​യ​തി​നാ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു ബ​ജ​റ്റ് പ്ര​സം​ഗം ഒ​ഴി​വാ​ക്കി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍ ഹീ​ബ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ​ത്തോ​ടെ ഇ​റ​ങ്ങി​പ്പോ​യി.​രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ എം. ​ഷി​ബു​രാ​ജ്കൃ​ഷ്ണ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചു.