കോ​വി​ഡ്- 19: വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി
Thursday, March 26, 2020 10:56 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി .​കെ. മു​ര​ളി എം​എ​ൽ​എ.
വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തേ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് എ​ന്നി​വ​രെ​ല്ലാം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു. ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 824 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ ത​യാ​റാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​കാ​ണാ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.