സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​എ​സ്എ​സ്
Thursday, March 26, 2020 10:56 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളും, പോ​ലീ​സ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പു​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന് എ​ൻ എ​സ്എ​സ് കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ.​സ്വ​യം സു​ര​ക്ഷി​ത​രാ​വാ​ൻ സ്റ്റേ ​അ​റ്റ് ഹോ​മി​ന് എ​ല്ലാ​പേ​രും ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.താ​ലൂ​ക്കി​ലെ ക​ര​യോ​ഗ​ങ്ങ​ൾ, മ​ഹി​ളാ സ​മാ​ജ​ങ്ങ​ൾ, വ​നി​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ എ​ന്നി​വ ഏ​പ്രി​ൽ 14 വ​രെ മീ​റ്റിം​ഗു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ത്തു​ചേ​ര​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്താ​വു എ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.