ബാ​രി​ക്കേ​ഡ് വ​ച്ച് പാ​പ്പ​നം​കോ​ട്ട് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Thursday, March 26, 2020 10:56 PM IST
നേ​മം : ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞു. രാ​വി​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പാ​പ്പ​നം​കോ​ട് ബാ​രി​ക്കേ​ഡ് വ​ച്ചാ​ണ് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പ്രാ​വ​ച്ച​ന്പ​ല​ത്തും പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ലും പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ച് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​റ​ങ്ങി​യ​വ​രെ മാ​ത്രം ക​ട​ത്തി​വ​ട്ട​ശേ​ഷം മ​റ്റ് വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട്ടു. ആ​ശു​പ​ത്രി കേ​സു​ക​ളും അ​ത്യാ​വ​ശ്യ സേ​വ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യും പോ​കാ​ൻ അ​നു​വ​ദി​ച്ചു.​പോ​ലീ​സ് ജീ​പ്പ് കു​റു​കെ​യി​ട്ടും റോ​ഡി​നു​കു​റു​കെ ക​യ​ർ​കെ​ട്ടി​യും വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

പ്രാ​വ​ച്ച​ന്പ​ല​ത്ത് നേ​മം ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സാ​ണ് വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ത്. പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ൽ ക​ര​മ​ന പോ​ലീ​സാ​ണ് വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച​ത്. ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​കു​മാ​ർ, എ​സ്ഐ ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ത്. പ​ല​വ​രും അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങാ​നി​റ​ങ്ങി​യ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ നേ​മ​ത്തും ക​ര​മ​ന​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.