സ്ഥി​രം മ​ദ്യ​പ‌രുടെ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ൽ ക​രു​ത​ൽ വേ​ണ്ടി വ​രും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Thursday, March 26, 2020 10:54 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കി​ട്ടാ​തെ വ​രു​ന്ന​തോ​ടെ സ്ഥി​രം മ​ദ്യ​പാ​നി​ക​ളാ​യ ആ​ളു​ക​ൾ​ക്കു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ൽ ക​രു​ത​ൽ വേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് -19 അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യം കി​ട്ടാ​തെ വ​രു​ന്ന​ത് ചി​ല​ർ​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യേ​ക്കും. അ​ത്ത​ര​ക്കാ​രെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍ററു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തേ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കേ​ണ്ടി വ​രും.
ലോ​ക്ക് ഡൗ​ണി​നോ​ട് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പോ​ലീ​സി​ന്‍റെ ക​ർ​ക്ക​ശ​മാ​യ ഇ​ട​പെ​ട​ൽ ഒ​രു ഘ​ട്ട​ത്തി​ൽ വേ​ണ്ടി വ​ന്നു. ഇ​പ്പോ​ഴു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ജി​ല്ല​യി​ൽ ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​വി​ടെ​യു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്. ഒ​രു ഘ​ട്ട​ത്തി​ലും ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.