ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നെ ഐ​സൊ​ലേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി
Thursday, March 26, 2020 10:54 PM IST
നെ​ടു​മ​ങ്ങാ​ട് : വെ​മ്പാ​യ​ത്തെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യെ ഐ​സൊ​ലേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി. ഇ​യാ​ള്‍ നാ​ട്ടി​ല്‍ പോ​യി 17നാ​ണ് തി​രി​ച്ചു വ​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച ജ​ല​ദോ​ഷ​മു​ള്ള​തി​നാ​ല്‍ യു​വാ​വ് ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ന്നു ത​ന്നെ 14ദി​വ​സ​ക്കാ​ലം ഐ​സോ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തു മ​റ​ച്ചു വ​ച്ചു​കൊ​ണ്ട് വീ​ണ്ടും ജോ​ലി​ക്കെ​ത്തി. മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​വ​രം ശേ​ഖ​രി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ വീ​ട്ടി​ല്‍ ഇ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ ഇ​യാ​ളു​ടെ വി​വ​രം അ​റി​യാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ ഇ​യാ​ള്‍​ക്ക് ചെ​റി​യ രീ​തി​യി​ല്‍ തൊ​ണ്ട​വേ​ദ​ന​യും ദേ​ഹാ​സ്വാ​സ്ത്യ​വും അ​നു​ഭ​വ​പ്പെ​ട്ട് മു​റി​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഈ ​വി​ഷ​യം ക​ള​ക്ട​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ദി​ശ​യി​ല്‍ നി​ന്നും ആം​ബു​ല​ന്‍​സ് എ​ത്തി ഇ​യാ​ളെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. വ്യാ​ഴാ​ഴി​ച്ച ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​രു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​നാ​ട്ടു​കാ​രു​ടെ പ​രി​ഭ്രാ​ന്തി​യെ​ത്തു​ട​ര്‍​ന്ന് വെ​മ്പാ​യ​ത്തെ ഒ​ട്ടു മി​ക്ക ക​ട​ക​ളും പോ​ലീ​സ് അ​ട​പ്പി​ച്ചു. സി.​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ന്‍.​സീ​ന​ത്ത് ബീ​വി, മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. നെ​ടു​മ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷേ​സേ​നാ​യൂ​ണി​റ്റ് പ്ര​ദേ​ശ​മാ​കെ അ​ണു​വി​മു​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ജ​നം പ​രി​ഭ്രാ​ന്തി​യി​ലാ​കേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.