മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം
Saturday, February 29, 2020 12:09 AM IST
പോ​ത്ത​ൻ​കോ​ട്: ക​രൂ​ർ ക​ല്ലു​വി​ള​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ സ്ഥാ​പി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.
50 മീ​റ്റ​ർ പ​രി​ധി​യി​ൽ ഇ​രു​പ​തോ​ളം കു​രു​ന്നു​ക​ൾ പ​ഠി​ക്കു​ന്ന ക​ല്ലു​വി​ള അ​ങ്ക​ണ​വാ​ടി​യും മൂ​ന്നൂ​റു മീ​റ്റ​ർ പ​രി​ധി​യി​ൽ ര​ണ്ടാ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ല​ക്ഷ്മീ​വി​ലാ​സം ഹൈ​സ്കൂ​ളും ജ​ന​വാ​സ പ്ര​ദേ​ശ​വു​മാ​യ​തി​നാ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്ത ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റി​നും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ന്തി​രി​യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡം​ഗം ഗി​രി​ജ​കു​മാ​രി, ഉ​ല്ലാ​സ്, ക​വി​രാ​ജ​ൻ, ബി.​എ​സ്. മ​ധു, ബി. ​ജ​യ​കു​മാ​ർ, വി​ജ​യ​ൻ​നാ​യ​ർ, ഗീ​ത, പ​ത്മ, ശ​ശി​ധ​ര​ൻ, സ​ന്തോ​ഷ്കു​മാ​ർ, പ്ര​കാ​ശ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.