വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റ് പി​രി​ച്ചു​വി​ട്ടു
Saturday, February 29, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ളാ വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യി ജി​ല്ലാ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​ഇ. വി​ജ​യ​ന്‍ അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഏ​ഴം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​മ്മി​റ്റി തീ​രു​മാ​ന​മി​ല്ലാ​തെ ഫ​ണ്ട് ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ത്തി​യെന്ന് കണ്ടെത്തിയതിനെ തു​ട​ര്‍​ന്നാ​ണ് പു​റ​ത്താ​ക്ക​ല്‍. ഇ​വ​ര്‍​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കു​ട്ട​പ്പ​ന്‍​നാ​യ​ര്‍ ചെ​യ​ര്‍​മാ​നും, ഖു​റെ​ഷി​ഖാ​ന്‍ ക​ണ്‍​വീ​ന​റു​മാ​യ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ നി​ല​വി​ല്‍​വ​ന്ന​ ു.