എ​ല്ലാ ക്ലാ​സി​ലും ലൈ​ബ്ര​റി​യു​മാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10681 ക്ലാ​സ് മു​റി​ക​ളി​ൽ ലൈ​ബ്ര​റി ഒ​രു​ങ്ങി. ലൈ​ബ്ര​റി ന​ട​ത്തി​പ്പും ചു​മ​ത​ല​യും കു​ട്ടി​ക​ൾ​ക്കാ​കും. എ​ട്ടു​ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ലൈ​ബ്ര​റി ഒ​രു​ക്കു​ന്ന​ത്. ഓ​രോ ക്ലാ​സി​ലേ​യും എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വാ​യ​നാ​സൗ​ക​ര്യം ഒ​രു​ക്കും. ഇ​തോ​ടെ എ​ല്ലാ ക്ലാ​സി​ലും ലൈ​ബ്ര​റി സം​വി​ധാ​ന​മു​ള്ള ആ​ദ്യ ജി​ല്ല​യെ​ന്ന ബ​ഹു​മ​തി തി​രു​വ​ന​ന്ത​പു​ര​ത്തി​നു സ്വ​ന്ത​മ​യി.കു​ട്ടി​ക​ളും നാ​ട്ടു​കാ​രു​മൊ​ക്കെ ചേ​ർ​ന്ന് അ​ഞ്ചു ല​ക്ഷം പു​സ്ത​കം ശേ​ഖ​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്്. എ​ന്നാ​ൽ എ​ട്ടു​ല​ക്ഷം പു​സ്ത​കം കി​ട്ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് ഒ​രു ക്ലാ​സി​ന് ആ​യി​രം രൂ​പ വീ​തം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്നു.