ജി​ല്ലാ വി​ക​സ​നോ​ത്സ​വം മാ​ര്‍​ച്ച് ര​ണ്ട് മുതൽ
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​നും ജി​ല്ലാ വി​ക​സ​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നു​മാ​യി ജി​ല്ലാ വി​ക​സ​നോ​ത്സ​വം മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ ക്ലാ​സ് റൂം ​ലൈ​ബ്ര​റി പ്ര​ഖ്യാ​പ​നം മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സെ​മി​നാ​ർ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ച് മൂ​ന്നി​നു രാ​വി​ലെ 10 ന്് ​ആ​രോ​ഗ്യ സെ​മി​നാ​ർ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ച് നാ​ലി​ന് രാ​വി​ലെ 10 ന് ​കാ​ർ​ഷി​ക സെ​മി​നാ​റി​ൽ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ. ​രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മാ​ർ​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​ന​ഗ​ര​വി​ക​സ​ന സെ​മി​നാ​ർ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണ​വും ഭാ​വി രൂ​പ​രേ​ഖ​യും ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. മ​ധു അ​വ​ത​രി​പ്പി​ക്കും. ഡോ. ​കെ.​എ​ൻ. ഹ​രി​ലാ​ൽ മോ​ഡ​റേ​റ്റ​റാ​കും. മാ​ർ​ച്ച് അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ന​കീ​യ വി​ക​സ​ന സ​ദ​സും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മ​വും ന​ട​ക്കും. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​സി മൊ​യ്തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി സം​ഗ​മം, സ്വ​രാ​ജ് ട്രോ​ഫി നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം, അ​വാ​ർ​ഡ് ദാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.