പ്ര​വാ​സി​ക​ള്‍​ക്കു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക വി​ത​ര​ണം ചെ​യ്തു
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക വി​ത​ര​ണം ചെ​യ്തു. നോ​ര്‍​ക്ക റൂ​ട്ട്സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യാ​യ ര​ണ്ടു ല​ക്ഷം രൂ​പ വീ​തം 10 കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. നോ​ര്‍​ക്ക റൂ​ട്ട്സ് പ്ര​വാ​സി​ക​ളു​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പ്പെ​ട്ട് സാ​ന്ത്വ​നം ന​ല്‍​കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി നി​ര്‍​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം മു​ന്‍​നി​ര്‍​ത്തി​യാ​ണ് നോ​ര്‍​ക്ക റൂ​ട്ട്സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​റ​ഞ്ഞു.
നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വാ​സി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ള്ള പ്ര​വാ​സി​ക​ള്‍​ക്കാ​ണ് നി​ല​വി​ല്‍ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ആ​റു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ല്‍ ഇ​പ്പോ​ള്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. ന്യൂ ​ഇ​ന്ത്യാ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി​ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് നോ​ര്‍​ക്കാ റൂ​ട്ട്സി​ന്‍റെ പ്ര​വാ​സി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത. മൂ​ന്ന് വ​ര്‍​ഷ​മാ​ണ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ കാ​ലാ​വ​ധി.
കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. പു​റ​മേ അ​പ​ക​ട​ത്തി​ല്‍ സ്ഥി​ര​മാ​യ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​വ​രെ ല​ഭി​ക്കും ന്യൂ ​ഇ​ന്ത്യാ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി മു​ഖേ​ന​യാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ള്‍ സേ​വ​നം) ല​ഭി​ക്കും.