വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി
Friday, February 28, 2020 12:15 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത​മാ​താ ദേ​വാ​ല​യ​ത്തി​ന് 91 ല​ക്ഷം രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്ന​ലെ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചു.
പി​ല്‍​ഗ്രിം ഷൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പി​ല്‍​ഗ്രിം ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് അ​റ്റ് സ്വ​ര്‍​ഗാ​രോ​പി​ത​മാ​താ ച​ര്‍​ച്ച് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണു തു​ക അ​നു​വ​ധി​ച്ച​ത്. മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് ഹാ​ള്‍, എ​ടി​എം കൗ​ണ്ട​ര്‍ , ഷോ​പ്പു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന അ​മി​നി​റ്റി സെ​ന്‍റ​റാ​യി​രി​ക്കും തു​ക​യി​ല്‍ നി​ര്‍​മി​ക്കു​ക എ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പി​നാ​യി​രി​ക്കും നി​ര്‍​മാ​ണ ചു​മ​ത​ല. പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം ഡി​സ്ട്രി​ക്ട് ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ൽ വ​ഹി​ക്കും.(​ഡി​ടി​പി​സി). 12 മാ​സം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ ത​ന്നെ പു​രാ​ത​ന ദേ​വാ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വി​കാ​രി റ​വ.​മോ​ണ്‍. വി.​പി.​ജോ​സ് പ​റ​ഞ്ഞു.