ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, February 28, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കു​റി​ച്ചി -ക​ഠി​നം​കു​ളം റോ​ഡി​ല്‍ കാ​യ​ലി​നു കു​റു​കെ​യു​ള്ള പു​തു​ക്കു​റി​ച്ചി പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്ന് മു​ത​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നി​യ​ര്‍ അ​റി​യി​ച്ചു.
ക​ഠി​നം​കു​ളം ഭാ​ഗ​ത്ത് നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​തു​ക്കു​റി​ച്ചി ഔ​വ​ര്‍ ലേ​ഡി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നും പേ​ര​മാ​ന്‍​തു​രു​ത്ത് -കൊ​ട്ടാ​രം​തു​രു​ത്ത് റോ​ഡു​വ​ഴി പെ​രു​മാ​തു​റ ഭാ​ഗ​ത്തേ​ക്കു പോ​ക​ണം. പെ​രു​മാ​തു​റ ഭാ​ഗ​ത്തു​നി​ന്നും പു​തു​ക്കു​റി​ച്ചി​യി​ലേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടു​തു​റ-​ചാ​ന്നാ​ങ്ക​ര വ​ഴി പോ​ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.