ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Friday, February 28, 2020 12:15 AM IST
ക​ട​യ്ക്കാ​വൂ​ർ: രാ​മ​ര​ച്ചം​വി​ള മാ​ട​ൻ ന​ട ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.​
കീ​ഴാ​റ്റി​ങ്ങ​ൽ എ.​കെ. ന​ഗ​ർ ച​രു​വി​ള വീ​ട്ടി​ൽ ഐ​ഷ​ർ (20) എ.​കെ. ന​ഗ​ർ ഗോ​കു​ല​ത്തി​ൽ ഗോ​കു​ൽ (19) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ തെ​യ്യം ക​ലാ​കാ​ര​ൻ​മാ​രെ മ​ർ​ദി​ക്കു​ക​യും സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ബി​നോ​ജ് ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തി​രു​ന്നു.
പ്ര​തി​ക​ളെ പോ​ലീ​സ് വ​ണ്ടി​യി​ൽ ക​യ​റ്റു​ന്ന സ​മ​യം പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ വ​ണ്ടി ത​ട​യു​ക​യും പ്ര​തി​ക​ളെ വ​ണ്ടി​യി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ​തി​രു​ന്നു.
ഉ​ത്സ​വ ഘോ​ഷ​യ​ത്ര അ​ഗ​ന​ഗ​ർ കോ​ള​നി ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യി​ൽ പെ​രു​മാ​റു​ക​യും വീ​ഡി​യോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത തി​രു​വാ​തി​ര അ​ധ്യാ​പി​ക​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും അ​തി​നെ ചോ​ദ്യം ചെ​യ്ത തെ​യ്യ ക​ലാ​കാ​ര​നെ മ​ർ​ദി​ക്കു​ക​യും സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സെ​ത്തി പ്ര​ശ്ന​ക്കാ​രെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യെ​ങ്കി​ലും ഇ​വ​ർ കൂ​ടു​ത​ൽ പേ​രു​മാ​യി വ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.