മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, February 28, 2020 12:13 AM IST
വി​തു​ര: തു​രു​ത്തി മ​ൺ​പു​റ​ത്ത് ദാ​റു​ൽ​സ​ലാ​മി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​മോ​തി​ര​വും നാ​ലാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തൊ​ളി​ക്കോ​ട് തു​രു​ത്തി പോ​ങ്ങും​മൂ​ട് മ​ൺ​പു​റ​ത്തു​വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (24 ),തൊ​ളി​ക്കോ​ട് തു​രു​ത്തി മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ൽ സു​രേ​ഷ് രാ​ജ് (24 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​തു​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് ,സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​എ​സ്.​എ​ൽ.​സു​ധീ​ഷ് ,എ​എ​സ്ഐ​മാ​രാ​യ ഷി​ബു​കു​മാ​ർ ,പ​ദ്മ​രാ​ജ് ,എ​സ്‌​സി​പി​ഓ വി​ദ്യാ​ധ​ര​ൻ ,സി​പി​ഓ മാ​രാ​യ ജ​വാ​ദ് ,ബി​ജു ,വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു .