സേ​ഫ്റ്റി ബീ​റ്റു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന
Friday, February 28, 2020 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​പ​ക​ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ​ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ന​ട​പ്പി​ലാ​ക്കി​യ സേ​ഫ്റ്റി ബീ​റ്റ് പു​ല്ല​മ്പാ​റ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി മാ​ർ​ച്ച് മൂ​ന്നി​ന് പാ​ണ​യ​ത്ത് സ​മാ​പി​ക്കും.

സു​ര​ക്ഷാ സ്ക്വാ​ഡു​ക​ൾ ഉ​ണ്ടാ​ക്കി ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ട​ത്താ​നും ദു​ര​ന്ത​മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും ഇ​തി​നു വേ​ണ്ടി​യു​ള്ള ഏ​കോ​പ​നം ന​ട​ത്തു​വാ​നും ഇ​തു​വ​ഴി സാ​ധി​ക്കുമെ​ന്ന് പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് അ​സീ​ന ബീ​വി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ശ്വ​തി, ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.