സ​മു​ദാ​യ​ത്തി​നു​ള്ളി​ല്‍ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ നേ​താ​വാ​യി​രു​ന്നു മ​ന്നം: ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍
Wednesday, February 26, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​യ​ര്‍ സ​മു​ദാ​യ​ത്തി​നു​ള്ളി​ല്‍ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ നേ​താ​വാ​യി​രു​ന്നു മ​ന്ന​ത്തു പ​ത്മ​നാ​ഭ​നെ​ന്ന് ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍. മ​ന്നം ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ന്‍​പ​താ​മ​ത് മ​ന്നം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ന്നം ഇ​ല്ലാ​ത്ത നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യെ കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി എ​സ്.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സ​മ്മേ​ള​ന​ത്തി​ല്‍ ബാ​ലു​കി​രി​യ​ത്ത്, ജി.​എ​സ്.​ബാ​ബു, ആ​ര്‍. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, കെ.​ജി. ശ​ശി​കു​മാ​ര​ന്‍ നാ​യ​ര്‍, കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ , പാ​പ്പ​നം​കോ​ട് രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ വി​ര​മി​ച്ച സൈ​നി​ക​ര്‍, അ​ന്‍​പ​ത് സി​നി​മ പൂ​ര്‍​ത്തി​യാ​ക്കി​യ ന​ടി ബി​ന്ദു മു​ര​ളി, വി​ന​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ബാ​ല​ന​ടി ചി​ന്മ​യ, ആ​ര്‍. അ​നൂ​പ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.