രാ​ജ്യ​ത്ത് മ​ത​സൗ​ഹാ​ര്‍​ദം നി​ല​നി​ര്‍​ത്ത​ണം: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
Wednesday, February 26, 2020 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചു​വ​ര​ട്ടേ​യെ​ന്നും രാ​ജ്യ​ത്ത് മ​ത​സൗ​ഹാ​ര്‍​ദം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.
തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി സി​ഹാ​ബ് ത​ങ്ങ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന ഇ.​അ​ഹ​മ്മ​ദി​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്ത് തീ​വ്ര​വം​ശീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നേ​താ​വാ​ണ് ട്രം​പ്.
മോ​ദി​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​നാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ല്‍ വ​ന്ന​ത്. ട്രം​പി​ന് ആ​യു​ധ ക​ച്ച​വ​ട​ത്തി​ലാ​ണ് നോ​ട്ടം. യു​ദ്ധം വി​റ്റ് ന​ട​ക്കു​ന്ന നേ​താ​വാ​ണ് ട്രം​പെ​ന്നും മോ​ദി ട്രം​പ് കൂ​ട്ടു​ക്കെ​ട്ട് ആ​പ​ത്ക​ര​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന പ്ര​വ​ര്‍​ത്ത​ക​നെ​ങ്കി​ലും ഉ​ള്ള​ട​ത്തോ​ളം സം​ഘ​പ​രി​വാ​റി​ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തൊ​ടാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ക​ര്‍​മ്മ രം​ഗ​ത്ത് അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വാ​ണ് ഇ.​അ​ഹ​മ്മ​ദെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
കൂ​ലീ​ന​നാ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വും ഒ​രു മി​ക​ച്ച രാ​ജ്യ​ത​ന്ത്ര​ജ്ഞ​നെ​ന്ന നി​ല​യി​ലും ഇ.​അ​ഹ​മ്മ​ദ് ത​ന്‍റേ​താ​യ ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും പു​തി​യ ത​ല​മു​റ​യി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പൊ​തു​പ്ര​വ​ര്‍​ത്ത​നം എ​ങ്ങ​നെ​യാ​ണെ​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ അ​ഹ​മ്മ​ദി​ൽ നി​ന്നും മ​ന​സി​ലാ​ക്കാ​നു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​തേ ആ​ളു​ക​ള്‍ ത​ന്നെ​യാ​ണ് ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ദ​ല്‍​ഹി​യി​ലെ സം​ഭ​വ​ങ്ങ​ളി​ല്‍ ആ​രോ​ടാ​ണ് പ​രാ​തി പ​റ​യേ​ണ്ട​ത് പ​രാ​തി പ​റ​യേ​ണ്ട​വ​ര്‍ ത​ന്നെ അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം കോം​പ്രൈ​മൈ​സ് ചെ​യ്യു​മെ​ന്ന് ഭ​ര​ണ​കൂ​ടം പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡ്രം​പി​നെ എ​ന്ത് പ​ര​വ​താ​നി വി​രി​ച്ച് സ്വീ​ക​രി​ച്ചാ​ലും ഡ​ല്‍​ഹി പ്ര​ക്ഷോ​ഭം ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് താ​ക്കീ​താ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.​മു​സ്ലീം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്റ് തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ, ബീ​മാ​പ​ള്ളി റ​ഷീ​ദ്, ചാ​ന്ന​ങ്ക​ര എം.​പി.​കു​ഞ്ഞ്, ക​ണി​യാ​പു​രം ഹ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.