കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് നാ​ളെ തു​ട​ക്കം
Monday, February 24, 2020 11:43 PM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു മു​ന്നൊ​രു​ക്ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പ​ത്താ​മ​ത് കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ മു​ത​ല്‍ മാ​ര്‍​ച്ച് ഒ​ന്നു വ​രെ ന​ട​ത്തും.
വി. ​ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ ന​ഗ​ർ (കു​രി​ശു​മ​ല ബ​സ്‌ ഗ്രൗ​ണ്ടി​ല്‍) വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് ഫാ.​പ്ര​സാ​ദ് തെ​രു​വ​ത്ത്,ബ്ര​ദ​ർ സ​ജി​ത്ത് ജോ​സ​ഫ്(​ഗ്രേ​സ് ക​മ്മൂ​ണി​റ്റി ഗ്ലോ​ബ​ല്‍) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ മോ​ൺ.​ഡോ. വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ .മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ്ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കു​രി​ശു​മ​ല ഇ​ട​വ​ക​ വി​കാ​രി ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ് അ​റി​യി​ച്ചു.