കൈ​മ​ന​ത്ത് റോ​ഡി​ൽ വീ​ണ ഓ​യി​ലി​ൽ തെ​ന്നി ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Saturday, February 22, 2020 12:47 AM IST
നേ​മം: ദേ​ശീ​യ​പാ​ത​യി​ൽ കൈ​മ​ന​ത്ത് വാ​ഹ​ന​ത്തി​ൽ നി​ന്നും റോ​ഡി​ൽ വീ​ണ ഓ​യി​ലി​ൽ തെ​ന്നി അ​ഞ്ചോ​ളം ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. നീ​റ​മ​ണ്‍​ക​ര​യ്ക്കും കൈ​മ​ന​ത്തി​നു​മി​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.
പോ​ലീ​സും നാ​ട്ടു​കാ​രും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ങ്ക​ൽ​ചൂ​ള​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന വെ​ള്ളം ശ​ക്തി​യാ​യി റോ​ഡി​ൽ ചീ​റ്റി ക​ഴു​കി വൃ​ത്തി​യാ​ക്കി. റോ​ഡി​ൽ ഏ​ക​ദേ​ശം അ​ര കി​ലോ​മീ​റ്റ​റോ​ളം ഓ​യി​ൽ പ​ര​ന്ന​താ​യി അ​ഗ്നി​ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. പ​രി​ക്ക് പ​റ്റി​യ​വ​രെ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.