ഭ​ക്തി​യു​ടെ നി​റ​വി​ൽ പ​ണി​മൂ​ല ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല
Saturday, February 22, 2020 12:44 AM IST
പോ​ത്ത​ൻ​കോ​ട്: ഭ​ക്തി സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ണി​മൂ​ല​അ​മ്മ​യ്ക്ക് ഭ​ക്ത​ജ​ന​ങ്ങ​ൾ പൊ​ങ്കാ​ല അ​ർ​പ്പി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ശ്രീ​കോ​വി​ലി​നു​ള്ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ദീ​പ​ത്തി​ൽ​നി​ന്ന് അ​ഗ്‌​നി​പ​ക​ർ​ന്ന​തോ​ടെ​യാ​ണ് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​യ​ത്. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി കൊ​ച്ചു​മ​ഠം കൃ​ഷ്ണ​പ്ര​സാ​ദാ​ണ് പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്‌​നി ജ്വ​ലി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ക്ത​രു​ടെ മ​റ്റു അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ ​പ​ക​ർ​ന്നു. മ​ന​സു​ക​ൾ പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​ക്കി മ​ൺ​ക​ല​ങ്ങ​ളി​ൽ​വ​ച്ച പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്‌​നി പ​ക​ർ​ന്നു. വെ​യി​ലും ചൂ​ടും വ​ക​വ​യ്ക്കാ​തെ ദേ​വി​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ച്ച് സ്ത്രീ​ക​ളാ​യ ഭ​ക്ത​ജ​ന​ങ്ങ​ൾ നി​ർ​വൃ​തി​യി​ൽ ല​യി​ച്ചു. പ​ണി​മൂ​ല ക്ഷേ​ത്ര​വും പ​രി​സ​ര​വും യാ​ഗ​ശാ​ല​യാ​യി. ഉ​ച്ച​യ്ക്ക് 1.30 ന് ​ശ്രീ​കോ​വി​ലി​നു​ള്ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന തീ​ർ​ഥ​വും പൂ​വും ത​ളി​ച്ച് നി​വേ​ദി​ച്ച​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് സ​മാ​പ​ന​മാ​യി. ക്ഷേ​ത്ര ത​ന്ത്രി ബ്ര​ഹ്മ​ശ്രീ താ​ഴ​മ​ൺ​മ​ഠം ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ല​ക്ഷാ​ർ​ച്ച​ന വൈ​കു​ന്നേ​രം 6.30ന് ​സ​മ​ർ​പ്പ​ണം ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് പ​ണി​മൂ​ല ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഗോ​പീ​മോ​ഹ​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി ആ​ർ.​ശി​വ​ൻ​കു​ട്ടി നാ​യ​ർ, എ​സ്. നാ​രാ​യ​ണ​ൻ നാ​യ​ർ, കെ.​വി​ജ​യ​കു​മാ​ർ, ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ,ആ​ർ. മ​ണി​ക​ണ്ഠ​ൻ​നാ​യ​ർ, ആ​ർ. ല​തീ​ഷ്‌​കു​മാ​ർ, ഇ​ട​ത്ത​റ ഭാ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.