മാ​ണി​ക്കോ​ട് ​മ​ഹാ​ദേ​വ​ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ മാ​തൃ​കാ​പ​രം: അ​ടൂ​ർ പ്ര​കാ​ശ്
Saturday, February 22, 2020 12:44 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ പ്ര​വ​ർ​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​റ​ഞ്ഞു. മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു സം​ഘ​ട​ന​ക​ളും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​തു​ട​ർ​ന്ന് ന​ട​ന്ന സ​മൂ​ഹ​വി​വാ​ഹ​ത്തി​ല്‍ മൂ​ന്നു നി​ര്‍​ധ​ന​യു​വ​തി​ക​ള്‍ സു​മം​ഗ​ലി​ക​ളാ​യി. അ​യി​ലം, കാ​ട്ടു​ച​ന്ത, ഏ​റ​വി​ള വീ​ട്ടി​ൽ പ്ര​ദീ​പ്- ക​മ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ്രി​യ​ങ്ക​യെ നെ​ല്ല​നാ​ട്, മ​ണ്ഡ​പ കു​ന്ന് അ​നി​ൽ ഭ​വ​നി​ൽ രാ​ജു- വ​ത്സ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​നി​ൽ​രാ​ജും കി​ളി​മാ​നൂ​ർ, പ​ഴ​യ​കു​ന്നു​മേ​ൽ, നാ​ര​ക​ത്തും​വി​ള വീ​ട്ടി​ൽ രാ​ജു-​സു​ശീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ നി​ത്യ രാ​ജി​നെ കൊ​ല്ലം, വാ​ക്ക​നാ​ട് ,അ​ശ്വ​തി ഭ​വ​നി​ൽ അ​ശോ​ക​ൻ-​സു​ഭ​ദ്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​രു​ണും വെ​ള്ളു​മ​ണ്ണ​ടി, പു​ല​യ​രു​കു​ന്ന്, ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ചെ​ല്ല​പ്പ​ൻ- പി​ങ്കി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അം​ബി​യെ കൊ​ല്ലം പൂ​ത​ക്കു​ളം പാ​ലോ​ട്ടു​ക്കാ​വ് വ​യ​ലി​ൽ വീ​ട്ടി​ൽ ല​ക്ഷ്മ​ണ​ൻ -ഭാ​ര​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ജി​വും താ​ലി ചാ​ര്‍​ത്തി.
സ​മ്മേ​ള​ന​ത്തി​ൽ ഡി.​കെ. മു​ര​ളി എം ​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​മാ​ണി​ക്കോ​ട് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ലാ​ശ്രേ​ഷ്ഠാ പു​ര​സ്കാ​രം കാ​നാ​യി കു​ഞ്ഞു​രാ​മ​നും, ക​ർ​മ്മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യ്ക്കും എം​പി സ​മ്മാ​നി​ച്ചു.​ഡി​ജി​പി ലോ​ക് നാ​ഥ് ബ​ഹ്റ മു​ഖ്യാ​തി​ഥി​യാ​യി.
സ​മൂ​ഹ​വി​വാ​ഹം ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഗോ​കു​ലം ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ​നാ​യ​ർ, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ജി​ത് എ​സ്. കു​റു​പ്പ് ,ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ. റ​ഹീം, സി​പി​എം ഏ​ര്യാ സെ​ക്ര​ട്ട​റി കെ. ​മീ​രാ​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വൈ.​വി. ശോ​ഭ​കു​മാ​ര്‍, പി. ​വാ​മ​ദേ​വ​ന്‍​പി​ള്ള, സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കി​ഴ​ക്കേ​ട​ത്ത്, വെ​ഞ്ഞാ​റ​മൂ​ട് ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം കു​ന്നി​ക്കോ​ട് നാ​സ​റു​ദീ​ന്‍ മ​ന്നാ​നി, ജെ.​ആ​ർ. പ​ത്മ​കു​മാ​ര്‍, ഡോ. ​കെ.​കെ. മ​നോ​ജ​ൻ,ച​ല​ച്ചി​ത്ര ന​ട​ന്‍ നോ​ബി, ക​വി വി​ഭു പി​ര​പ്പ​ൻ​കോ​ട്,ഷി​ബു​നാ​രാ​യ​ണ​ന്‍, കെ. ​ഷീ​ലാ​കു​മാ​രി,ബി​നു എ​സ്. നാ​യ​ര്‍,ബാ​ബു കെ. ​സി​താ​ര,വ​യ്യേ​റ്റ് ബി. ​പ്ര​ദീ​പ്,വ​യ്യേ​റ്റ് അ​നി​ല്‍,എം. ​വി.​സോ​മ​ന്‍, അ​ജ​യ​കു​മാ​ര്‍, എം. ​മ​ണി​യ​ൻ​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ര​ണ്ടു പ​വ​ന്‍ സ്വ​ര്‍​ണം,വി​വാ​ഹ വ​സ്ത്രം, ഹാ​ര​ങ്ങ​ള്‍,വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് എ​ന്നി​വ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യാ​ണ് ന​ല്‍​കു​ന്ന​ത്.​സ​മൂ​ഹ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മാ​ണി​ക്കോ​ട് സ​ദ്യ​യി​ല്‍ അ​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.