നാ​ട​ന്‍​ക​ല​ക​ളു​ടെ ഉ​ത്സ​വ​ത്തി​ന് നാ​ളെ തി​രി​തെ​ളി​യും
Friday, February 21, 2020 3:48 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ടോ​ടി ക​ലാ​രൂ​പ​ങ്ങ​ളു​ടെ പൗ​രാ​ണി​ക ക​ലാ​സം​സ്കാ​രം ത​നി​മ​ചോ​രാ​തെ പ​ക​ര്‍​ന്നു​ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ട് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ന്‍​ക​ല​ക​ളു​ടെ ഉ​ത്സ​വം 2020ന് ​നാ​ളെ തു​ട​ക്ക​മാ​കും. ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ളും സം​സ്കാ​ര​വും പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ളു​ടെ മാ​സ്മ​രി​ക വി​രു​ന്നാ​ണ് 22 മു​ത​ല്‍ 28 വ​രെ ന​ട​ത്തു​ന്ന​ത്.

14 ജി​ല്ല​ക​ളി​ല്‍ നി​ന്ന് അ​യ്യാ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ര്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ല്‍ മ​ട​വൂ​ര്‍​പാ​റ, മ്യൂ​സി​യം ബാ​ന്‍റ് സ്റ്റാ​ന്‍റ് എ​ന്നീ ര​ണ്ടു വേ​ദ​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ക. സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 28 വേ​ദി​ക​ളി​ല്‍ ഉ​ത്സ​വം അ​ര​ങ്ങേ​റും. ഉ​ത്സ​വം 2020 ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ര്‍​പാ​റ​യി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​നി​മാ ന​ട​ൻ നെ​ടു​മു​ടി വേ​ണു മു​ഖ്യാ​തി​ഥി​യാ​കും.

ശ​ശി ത​രൂ​ര്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മാ​തൃ​കം പെ​ണ്‍​മ​യു​ടെ രം​ഗ​ക​ലോ​ത്സ​വം എ​ന്ന പേ​രി​ല്‍ ആ​ദി​മ​കാ​ലം മു​ത​ല്‍ സ്ത്രീ​ക​ള്‍ മാ​ത്രം അ​വ​ത​രി​പ്പി​ച്ചു വ​രു​ന്ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം അ​ര​ങ്ങേ​റും.