പ​ഠ​നോ​ത്സ​വം ന​ട​ത്തി
Friday, February 21, 2020 3:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യും കു​ട്ടി​ക​ളു​ടെ മി​ക​വു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന​താ​യി പി​ര​പ്പ​ൻ​കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വം.​എ​ന്‍റെ ക​ട,കാ​ർ​ഷി​ക വി​ള​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും,പ​രീ​ക്ഷ​ണ കൗ​തു​കം,അ​ള​ക്കാം ക​ണ്ടെ​ത്താം,ക​ല​ണ്ട​ർ​മാ​ത്സ്,ക​വി​യ​ര​ങ്ങ്,ലോ​ഷ​ൻ നി​ർ​മാ​ണം,വാ​യ​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ​വും പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്. ലേ​ഖ​കു​മാ​രി പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​സ് .ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സി​എ​സ്ഐ​ആ​ർ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി അ​ശ്വി​നി​ത​മ്പി​യെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.