മൂ​ന്ന് പേ​ര്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു
Friday, February 21, 2020 3:46 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ല്ല​മ്പാ​റ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു. മൂ​ഴി വ​ള്ളി​ക്ക​ട മു​ക്കി​ല്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍(56), മു​ര​ളീ ഭ​വ​നി​ല്‍ സു​നി​ല്‍ കു​മാ​ര്‍ (46), ശ്യാ​മ​ള(57) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 4.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. വ​ള്ളി​ക്ക​ട മു​ക്കി​ല്‍ നി​ൽ​ക​യാ​യി​രു​ന്ന ഇ​വ​രെ സ​മീ​പ​ത്തെ മ​രി​ത്തി​ല്‍ നി​ന്നും പ​റ​ന്നെ​ത്തി​യ ക​ട​ന്ന​ലു​ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രി​ല്‍ ശ്യാ​മ​ള​യെ ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.