വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം: എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, February 21, 2020 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി രാ​ഹു​ലി​നെ (15) കാ​ണാ​താ​യ​തും ക​ര​മ​ന സ്വ​ദേ​ശി അ​ഭി​ജി​ത്തിന്‍റെ (16)മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.​കു​ട്ടി​ക​ൾ വീ​ടു വി​ട്ടു​പോ​കാ​നു​ള്ള കാ​ര​ണം പ​രീ​ക്ഷ​പ്പേ​ടി ആ​ണെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​നു ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.​സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് ഇ​രു​വ​രു​ടേ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ഭി​ജി​ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ൾ മൊ​ഴി ന​ൽ​കി.

കു​ട്ടിധ​രി​ച്ച ബ​ർ​മു​ഡ, ബ​നി​യ​ൻ, ക​ണ്ണ​ട, ചെ​രു​പ്പ് എ​ന്നി​വ മൃ​ത​ദേ​ഹ​ത്തി​ലോ സ​മീ​പ​ത്തോ ഉ​ണ്ടായി​രു​ന്നി​ല്ല. പോ​ലീ​സി​ന് ഇ​വ ഇ​തു​വ​രെ ക​ണ്ടെടു​ക്കു​വാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. രാ​ഹു​ലി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.