മക്കളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Friday, February 21, 2020 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: 15 വ​യ​സു​ള്ള മ​ക​നും 12 വ​യ​സു​ള്ള മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വതിയെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ള​ങ്കാ​വ് ലെ​യി​നി​ൽ വി​ള​യി​ൽ​വീ​ട്ടി​ൽ മി​നി (36) യെയാ​ണ് ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​മു​ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ചെ​റു​വ​യ്ക്ക​ൽ വി​ല്ലേ​ജി​ൽ ശ്രീ​കാ​ര്യം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം അ​ന്പാ​ടി​ന​ഗ​ർ കോ​ണ​ത്തു​വീ​ത്തി​ൽ മ​ണി​ക​ണ്ഠ​ൻ(35)​നു ഒ​പ്പ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​

ക​ഴി​ഞ്ഞ 10 നാ​ണ് മി​നി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​സ്എ​ച്ച്ഒ എ.​ജ​യാ​ൽ, എ​സ്ഐ​മാ​രാ​യ ശ്രീ​കാ​ന്ത്, ഗി​രി​ലാ​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.